icon icon

FREE SHIPPING above Rs.350!*

Author
Nobel Hygiene

"പ്രോസ്‌റ്റേറ്റ് വലുതാവുന്ന പ്രശ്നത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്?" പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടുന്ന പ്രശ്നമുള്ള പുരുഷന്മാർ ഡോക്ടറോട് പതിവായി ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഇന്ന് നമുക്ക് അതിനുള്ള ഉത്തരം കണ്ടെത്താം. മൂത്രാശയത്തിന്റെ മുകൾ ഭാഗത്തെ ചുറ്റി മൂത്രാശയത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്.ശരീരത്തിൽ നിന്ന് മൂത്രാശയത്തിൽ ഉള്ള മൂത്രത്തെ പുറത്തേക്ക് കൊണ്ടു പോകാനായി മൂത്രനാളി സഹായിക്കുന്നു.

പ്രോസ്റ്റേറ്റ് വലുതാകുകയോ വീർക്കുകയോ ചെയ്യുമ്പോൾ, അത് മൂത്രനാളിയിൽ സമ്മർദ്ദം ചെലുത്തുകയും മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപെടുത്തുകയും ചെയ്യുന്നു. ഈ അവസ്ഥയെ ആണ് ബിപിഎച്ച് അല്ലെങ്കിൽ ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ എന്ന് വിളിക്കുന്നത്. നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തിന് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്നങ്ങളെ വഷളാക്കാനോ അല്ലെങ്കിൽ കുറക്കാനോ ഉള്ള കഴിവുണ്ട്; അതിനാൽ നിങ്ങളുടെ ഭക്ഷണരീതികൾ ക്രമപ്പെടുത്തുന്നത് വഴി പ്രൊസ്റ്റേറ്റ് വലുതാകുന്ന പ്രശ്നം ഒരു പരിധിവരെ കുറക്കാനായി സഹായിക്കുന്നതാണ്.

ഈ ബ്ലോഗിലൂടെ ഞങ്ങൾ , പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒഴിവാക്കേണ്ട എല്ലാ ഭക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രോസ്റ്റേറ്റ് വലുതാകുന്നത് തടയുന്നതിനുള്ള ഭക്ഷണങ്ങളുടെ ഒരു പട്ടിക നിങ്ങൾക്ക് ഇവിടെ കാണാനായി സാധിക്കുന്നതാണ്.

ആരോഗ്യകരമായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.പ്രൊസ്റ്റേറ്റ് വലുതാകുന്നത് കുറക്കാനായി മസാലകൾ, കഫീൻ കൂടുതലുള്ളതും അതുപോലെ പ്രോസസ്സ് ചെയ്തതുമായ ഭക്ഷണങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. പകരം ഫ്രഷ് ആയ പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക.  പ്രോസ്റ്റേറ്റിനെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാനായി ശ്രമിക്കുക.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ(Foods to Avoid with Enlarged Prostate)

1. മദ്യപാനം (Alcoholic Drinks)

പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന പ്രശ്നമുള്ളവർ  ഒട്ടും ഉപയോഗിക്കാൻ പാടില്ലാത്ത ഒരു ഭക്ഷണപദാർത്ഥം ഏതാണ്?  മദ്യം.  മദ്യപാനം പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  1990-ൽ പ്രോസ്‌റ്റേറ്റ് കാൻസർ പ്രിവൻഷൻ നടത്തിയ ട്രയലിൽ പങ്കെടുത്ത 10,000-ത്തിലധികം പുരുഷന്മാരിൽ നിന്നുമുള്ള ഡാറ്റ അനുസരിച്ച് മിതമായ മദ്യപാനികളെ അപേക്ഷിച്ച് അമിതമായി മദ്യപിക്കുന്നവരിൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത രണ്ട് ഇരട്ടിയാണെന്ന് ഗവേഷകർ കണ്ടെത്തി.

ഏത് അളവിന് മുകളിൽ മദ്യപിക്കുമ്പോഴാണ് അത് കൂടുതലായി കണക്കാക്കുന്നത്? പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, അമിതമായ മദ്യപാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദിവസത്തിൽ 3 പ്രാവശ്യത്തിൽ കൂടുതൽ  അല്ലെങ്കിൽ ആഴ്ചയിൽ 20 തവണയിൽ കൂടുതൽ മദ്യപിക്കുന്നതിനെയാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന പ്രശ്നമുള്ളവർക്ക് കുടിക്കാവുന്ന കുറച്ച് മികച്ച പാനീയങ്ങളുടെ ഒരു ലിസ്റ്റ് ഇതാ:

  • തിളപ്പിച്ച വെള്ളം അല്ലെങ്കിൽ ഫ്രഷ് ജ്യൂസ് സത്ത് ചേർത്ത് തയ്യാറാക്കിയ വെള്ളം
  • ആൽക്കഹോൾ ചേർക്കാത്ത ബിയർ അല്ലെങ്കിൽ വൈൻ 
  • മോക്ക്ടെയിലുകൾ
  • കൊംബുച്ച പോലുള്ളവ.

2. റെഡ് മീറ്റ്പ്രോസസ്ഡ് മീറ്റ് (Red meat and processed meat)

മീറ്റ് കൂടുതൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷണക്രമം പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.അതിന്റെ കാരണം ഹെറ്ററോസൈക്ലിക് അമൈൻസ് (HCAs) ആകാം.ഇവ വേവിച്ച മാംസത്തിൽ കാണപ്പെടുന്ന കാർസിനോജനുകളാണ് (ഭക്ഷണത്തിലെ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ).  ഉയർന്ന ഊഷ്മാവിൽ മാംസം പാകം ചെയ്യുമ്പോൾ HCAകൾ രൂപം കൊള്ളുന്നു.  എച്ച്‌സി‌എകൾ നിരവധി തരത്തിലുള്ള ക്യാൻസറുകളുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന അനുസരിച്ച് റെഡ് മീറ്റ് അല്ലെങ്കിൽ പ്രോസസ്സഡ് മീറ്റുകൾ ഉപയോഗിക്കുന്നത്  വഴി പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത വർദ്ധിക്കുന്നു.

ഒഴിവാക്കേണ്ടവ:

  • പന്നിയിറച്ചി
  • ബീഫ്
  • ലഞ്ച് മീറ്റ്സ് 
  • പെപ്പറോണി
  • ഹോട്ട് ഡോഗ്സ് 
  • സോസേജ്

പാകം ചെയ്യുന്നതിനു മുമ്പ് കടും ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ഏത് മാംസത്തേയും റെഡ് മീറ്റ് ആയാണ് കണക്കാന്നുത്.റെഡ് മീറ്റ് അല്ലെങ്കിൽ പ്രോസസ്ഡ് മീറ്റിനു പകരമായി, ഈ പ്രോട്ടീൻ ഉറവിടങ്ങൾ പരീക്ഷിക്കാവുന്നതാണ്:

  • നാടൻ കോഴി, തൊലി കളഞ്ഞ ചിക്കൻ, താരതമ്യേന കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ.
  • ഫ്രഷ് അല്ലെങ്കിൽ ടിന്നിലടച്ചു വരുന്ന മത്സ്യം
  • ബീൻസ്, പയർവർഗ്ഗങ്ങൾ
  • ധാന്യങ്ങൾ
  • നട്സ്,നട്സിൽ നിന്നും ഉണ്ടാക്കുന്ന വെണ്ണ

നിങ്ങൾക്ക് കോൾഡ് കട്ട് സാൻഡ്‌വിച്ചുകൾ കഴിക്കാൻ തോന്നുമ്പോൾ ചിക്കൻ ഉപയോഗിച്ചുള്ള സാലഡ് സാൻഡ്‌വിച്ച് ഉണ്ടാക്കാൻ ശ്രമിക്കുക.  കൂടാതെ,കൂടുതൽ രുചികരമായ സാൻഡ്‌വിച്ച് വേണമെന്ന് തോന്നുമ്പോൾ മീറ്റിനു പകരമായി ടോഫു അല്ലെങ്കിൽ ടെമ്പെ പോലുള്ളവ ഉപയോഗപ്പെടുത്തി മറ്റ് രീതികൾ പരീക്ഷിക്കുക.ഇടക്കെങ്കിലും മീറ്റ് ഒഴിവാക്കി കൊണ്ടുള്ള ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനായി ശ്രമിക്കുക.

3. പാലും,പാൽ ഉൽപ്പന്നങ്ങളും( Dairy foods & Dairy Products)

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന പ്രശ്‌നമുള്ളവർ ഒഴിവാക്കേണ്ട BPH ഭക്ഷണങ്ങളുടെ പട്ടികയിൽ രണ്ടാമത്തേത് പാലും, പാലുൽപ്പന്നങ്ങളുമാണ്.

പാൽ ഉൽപ്പന്നങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്, രാവിലത്തെ കാപ്പി മുതൽ ഉറങ്ങുന്നതിന് മുമ്പ് നാം കുടിക്കുന്ന ഹൽദി ദൂദ് വരെ; പാലുൽപ്പന്നങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നത് അസാധ്യമാണെന്ന് തോന്നിയേക്കാം, പക്ഷേ നമ്മൾ അതിനായി തീർച്ചയായും ശ്രമിക്കണം.

കൂടുതൽ അളവിൽ പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, കൊഴുപ്പ് നീക്കാത്ത പാൽ കൂടുതലായി കുടിക്കുന്നത് മാരകമായ പ്രോസ്റ്റേറ്റ് ക്യാൻസർ വരുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പറയുന്നു. കൂടാതെ, കൊഴുപ്പ് നീക്കം ചെയ്തതും,കൊഴുപ്പ് കുറഞ്ഞതുമായ പാലും ചെറിയ രീതിയിൽ രോഗ സാധ്യതകൾ കൂട്ടാൻ കാരണമാകുന്നുണ്ട്.അതിനാൽ പാൽ ഉപഭോഗം പരിമിതപ്പെടുത്താൻ ശ്രമിക്കുക. പരമാവധി, കൊഴുപ്പ് രഹിതവും, കൊഴുപ്പ് കുറഞ്ഞതുമായവ തിരഞ്ഞെടുക്കാനായി ശ്രമിക്കുക,കാരണം അവ നിങ്ങളുടെ പ്രോസ്റ്റേറ്റിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

 ഡയറി പാലിന് പകരമായി സോയ മിൽക്ക് അല്ലെങ്കിൽ തേങ്ങാപ്പാൽ പരീക്ഷിക്കാവുന്നതാണ്‌. കൂടാതെ നോൺ-ഡയറി പാലിന് പകരമായി, ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാൽ ഇതര ഉൽപ്പന്നങ്ങളും നിങ്ങൾക്ക് കണ്ടെത്താവുന്നതാണ്.

4. പൂരിത കൊഴുപ്പുകൾ( Saturated fats)

പൂരിത കൊഴുപ്പുകൾ ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ പ്രോസ്റ്റേറ്റ് ആരോഗ്യവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ അവയുടെ ബന്ധം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

പൂരിത കൊഴുപ്പുകളുടെ ഉപഭോഗം കുറയ്ക്കുന്നത് നിങ്ങളുടെ പ്രോസ്റ്റേറ്റിനും, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും, കാരണം അത് നാരുകൾ അടങ്ങിയ പഴങ്ങൾക്കും,പോഷക സമൃദ്ധമായ പച്ചകറികൾക്കും, ഭക്ഷണത്തിൽ കൂടുതൽ ഇടം നൽകുന്നു.

പൂരിത കൊഴുപ്പുകൾ ഇതിൽ കാണപ്പെടുന്നു:

  • മാംസം, മാംസ ഉൽപ്പന്നങ്ങൾ
  • ചീസ്, വെണ്ണ, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ.
  • സാലഡ് ഡ്രെസ്സിംങ്‌സ്,അല്ലെങ്കിൽ സലാഡുകൾക്കുള്ള സോസ്.
  • ബേയ്ക്ക് ചെയ്ത് എടുക്കുന്ന റൊട്ടി, കുക്കികൾ, കേക്കുകൾ തുടങ്ങിയ സാധനങ്ങൾ.

നിങ്ങളുടെ ഭക്ഷണത്തിലെ പൂരിത കൊഴുപ്പുകളെ അപൂരിത കൊഴുപ്പുകൾ ഉപയോഗിച്ച് മാറ്റി എടുക്കാനായി ഇവ ഉപയോഗിക്കാം:

  • ഒലിവ് ഓയിൽ
  • അവോക്കാഡോ
  • നട്സ് 
  • വിത്തുകൾ
  • ടോഫു 
  • മത്സ്യം

5.കഫീൻ( Caffeine)

ബിപിഎച്ചിനൊപ്പം ഒഴിവാക്കേണ്ട പ്രധാന ഭക്ഷണമാണ് കഫീൻ.  കഫീൻ ഒരു ഡൈയൂററ്റിക് ആണ്, ഇത് മൂത്രമൊഴിക്കുന്നത് കൂട്ടാനായി കാരണമാകും.  നിങ്ങൾക്ക് ബിപിഎച്ച് ഉണ്ടെങ്കിൽ കഫീൻ ഒഴിവാക്കുന്നതാണ് ഉചിതം, കാരണം, കഫീൻ മൂത്രത്തിന്റെ ആവൃത്തിയും,ആവശ്യകതയും വർദ്ധിപ്പിക്കും.കൂടാതെ ഇത് ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവക്കും കാരണമാകുന്നു.

കഫീൻ  കൂടുതലായി കാണപ്പെടുന്നത്:

  • കാപ്പി 
  • ചായ
  • കൊക്കോ ബീൻസും ചോക്ലേറ്റുകളും
  • എനർജി ഡ്രിങ്ക്സ് 
  • സോഡ
  • ചില മരുന്നുകൾ

6. സോഡിയം(Sodium)

സോഡിയം എടുക്കുന്നത് ഹൈപ്പർടെൻഷൻ (HTN) അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് താഴ്ന്ന മൂത്രനാളി ലക്ഷണങ്ങളെ (LUTS) പരോക്ഷമായി ബാധിക്കുന്നു.ഇത്തരത്തിൽ  ഉള്ള LUTS ലക്ഷണങ്ങൾ,മൂത്രം ഉത്പാദിപ്പിക്കുന്നതിലും, അതുപോലെ നോക്റ്റൂറിയയിൽ സംഭരിക്കുന്നതിലെ പ്രശ്നങ്ങൾക്കും കാരണമാകും.

7. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ  (Sugary foods)

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.രക്തത്തിൽ  പഞ്ചസാരയുടെ അളവ് കൂടുതലുള്ള പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് വികസിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  അമിതവണ്ണമുള്ള പുരുഷന്മാരിലും അപകടസാധ്യത വളരെ കൂടുതലാണ്.

8. എരിവുള്ള ഭക്ഷണങ്ങൾ (Spicy foods)

എരിവുള്ള ഭക്ഷണങ്ങൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം ഉണ്ടാക്കുകയും പെൽവിക്, പുറം അല്ലെങ്കിൽ പെരിനിയൽ (നിങ്ങളുടെ യോനിക്കും മലദ്വാരത്തിനും ഇടയിൽ ഉള്ള ഭാഗം) വേദനയ്ക്കും മൂത്രമൊഴിക്കുമ്പോൾ ചൂട് തോന്നുന്നതിനും കാരണമാകും.അത് ഒഴിവാക്കാനായി ബെറീസ്, അവോക്കാഡോ, തക്കാളി  പോലുള്ള ചൂട് കുറക്കുന്ന സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ശ്രമിക്കുക.

കഴിക്കേണ്ട ഭക്ഷണങ്ങൾ(Foods to Eat)

മെച്ചപ്പെട്ട പ്രോസ്റ്റേറ്റ് ആരോഗ്യത്തിനായി കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ ഇവയൊക്കെയാണ്:

1. സാൽമൺ(Salmon)

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സാൽമൺ പ്രോസ്റ്റേറ്റ് ആരോഗ്യത്തിന് ഗുണം ചെയ്യും, കാരണം ഈ ഫാറ്റി ആസിഡുകൾക്ക് രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന വിരുദ്ധ രീതിയിൽ ഉള്ള ഗുണങ്ങളുണ്ട്.

2. ബ്രോക്കോളി (Broccoli)

ഒരു ക്രൂസിഫറസ് പച്ചക്കറിയായ ബ്രൊക്കോളിയിൽ പ്രോസ്റ്റേറ്റ് ആരോഗ്യത്തെ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു,ഇവ സൾഫോറഫേൻ ഉൾപ്പെടെയുള്ളവ, കാൻസർ വിരുദ്ധ ഗുണങ്ങൾക്ക് പേരു കേട്ടതാണ്.

3. ബെറീസ് (Berries)

ആന്റിഓക്‌സിഡന്റുകളാൽ സമൃദ്ധമായ ബെറികൾ കഴിക്കുന്നതിലൂടെ, അത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസും വീക്കവും കുറയ്ക്കുന്നതിന് സഹായിക്കുകയും,അത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമാണ്.

4. നട്സ് (Nuts)

നട്സ് ,ഇവയിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകളും പോഷകങ്ങളും, പ്രോസ്റ്റേറ്റ് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു. കാരണം അവ അവശ്യ പോഷകങ്ങൾ നൽകുകയും ചില പ്രോസ്റ്റേറ്റ് അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു.

പ്രോസ്റ്റേറ്റ് ആരോഗ്യത്തിനായുള്ള കുറച്ച് ടിപ്പുകൾ: (Tips for Prostate Health)

  • പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം തിരഞ്ഞെടുക്കുക.
  • പതിവ് വ്യായാമത്തിലൂടെ ശാരീരികമായി സജീവമായിരിക്കുക.
  • മദ്യപാനം പരിമിതപ്പെടുത്തുക, അമിതമായ കഫീൻ ഉപയോഗം ഒഴിവാക്കുക.
  • ആരോഗ്യകരമായ  ശരീര ഭാരം നിലനിർത്തുക
  • ധാരാളം വെള്ളം കുടിച്ച് ശരീരത്തിന് ആവശ്യമായ ജലാംശം നില നിർത്തുക.
  • തക്കാളി, ഗ്രീൻ ടീ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പ്രോസ്റ്റേറ്റ് ആരോഗ്യം ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ചർച്ച ചെയ്യുക, പ്രത്യേകിച്ച് നിങ്ങൾക്ക് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ, അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ.

നിഗമനം (Conclusion)

അവസാനമായി, പ്രോസ്റ്റേറ്റ് വലുതാകുന്ന പ്രശ്നം ഇല്ലാതാക്കാനായി,ഭക്ഷണ ക്രമത്തിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.  ഇവയിൽ കഫീൻ, മദ്യം, എരിവുള്ള ഭക്ഷണങ്ങൾ, അമിതമായ റെഡ് മീറ്റ് ഉപയോഗം എന്നിവയെല്ലാം ഉൾപ്പെടുന്നു. ഈ ഭക്ഷണ ക്രമങ്ങൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള പ്രോസ്റ്റേറ്റ് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.  എന്നിരുന്നാലും, പ്രോസ്റ്റേറ്റ് വലുതാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും, അത് അനുസരിച്ചുള്ള വ്യക്തിഗത ഭക്ഷണ നിർദ്ദേശങ്ങൾക്കും, മാർഗ്ഗനിർദ്ദേശങ്ങൾക്കും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി കൂടിയാലോചിക്കേണ്ടത് അത്യാവശ്യമാണ്.

ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ (FAQs)

പ്രോസ്റ്റേറ്റ് വലുതാകുന്ന പ്രശ്നമുള്ളവർ ഒഴിവാക്കേണ്ടചില ഭക്ഷണങ്ങൾ ഏതൊക്കെയാണ്? (What are some foods to avoid with enlarged prostate?)

കഫീൻ, ആൽക്കഹോൾ, എരിവുള്ള ഭക്ഷണങ്ങൾ, അമിതമായ റെഡ് മീറ്റ് ഉപയോഗം എന്നിവ പ്രോസ്റ്റേറ്റിന് ദോഷകരമായ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു, കാരണം അവ രോഗലക്ഷണങ്ങൾ കൂട്ടുന്നതിന് കാരണമാകുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ചില പാനീയങ്ങൾ ഏതൊക്കെയാണ്?  (What are some of the best drinks for enlarged prostate?)

പ്രോസ്റ്റേറ്റ് വലുതാകുന്ന പ്രശ്നമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പാനീയങ്ങളിൽ ഉൾപ്പെടുന്നവ ഇവയൊക്കെയാണ്:

  • വെള്ളം: നല്ല ജലാംശം നിലനിർത്തുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
  • ഹെർബൽ ടീകൾ: കഫീൻ അടങ്ങിയിട്ടില്ലാത്ത ഹെർബൽ ടീകളായ ഗ്രീൻ ടീ,ചമോമൈൽ, സോ പാമെറ്റോ എന്നിവ പല വിധ ഗുണങ്ങളും നൽകുന്നുണ്ട്.
  • ക്രാൻബെറി ജ്യൂസ്: മൂത്രനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
  • തക്കാളി ജ്യൂസ്: ഇതിൽ പ്രോസ്റ്റേറ്റ് ആരോഗ്യവുമായി ബന്ധപ്പെട്ട ലൈക്കോപീൻ സമ്പുഷ്ടമാണ്.
  • നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി, വ്യക്തിഗത ഭക്ഷണ നിർദ്ദേശങ്ങൾക്കായി ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്നമുള്ളവരിൽ ഭക്ഷണത്തിൽ നിന്നുംഒഴിവാക്കേണ്ട  പ്രത്യേക പച്ചക്കറികൾ ഉണ്ടോ? (Are there specific vegetables that may be food to avoid with enlarged prostate?)

എരിവുള്ള കുരുമുളക്, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടിയ ഒരാൾക്ക് മൂത്രാശയത്തെ പ്രകോപിപ്പിക്കുന്നതിന് കാരണമായേക്കാം.  ഈ പച്ചക്കറികൾ ആരോഗ്യപരമായ ഗുണങ്ങൾ നൽകുമ്പോൾ, നിങ്ങളുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കേണ്ടതും അതിനനുസരിച്ച് നിങ്ങൾ അതിന്റെ ഉപയോഗം ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്.